വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

Posted on: November 2, 2014 12:54 am | Last updated: November 2, 2014 at 2:08 pm

voteകല്‍പ്പറ്റ: നിയമസഭാ നിയോജക മണ്ഡലങ്ങളുടെ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. താലൂക്ക്/വില്ലേജ് ഓഫീസുകളിലും അതാത് പോളിംഗ് സ്റ്റേഷനുകളിലെ ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുടെ കൈവശവും പട്ടിക പരിശോധനയ്ക്ക് ലഭിക്കും. ELE SPACE IDCARD No.എന്ന് 54242 നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാം. 1950 എന്ന ടോള്‍ ഫ്രീ നമ്പറിലും ജില്ലാ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലുമുള്ള ടച്ച് സ്‌ക്രിനിലും അറിയാം.
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന് നവംബര്‍ 25 വരെ അപേക്ഷ ഓണ്‍ലൈനായി നല്‍കാം. 2015 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം.ംംം. ലരീ. സലൃമഹമ. ഴീ്.ശി -ലൂടെ അപേക്ഷ സമര്‍പ്പിക്കാം. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രവര്‍ത്തിക്കുന്ന വോട്ടര്‍ സഹായ വിജ്ഞാന കേന്ദ്രം, അപേക്ഷകന്‍ ഉള്‍ക്കൊള്ളുന്ന പോളിംഗ്‌സ്റ്റേഷന്‍ പരിധിയിലുള്ള ബി.എല്‍.ഒ, അക്ഷയ കേന്ദ്രങ്ങള്‍ എന്നിവ മുഖാന്തിരവും അപേക്ഷ നല്‍കാം.ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തി എല്ലാ വോട്ടര്‍മാരും പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.