Connect with us

Palakkad

കല്ലാംകുഴി ഇരട്ടക്കൊലപാതകം: ഗൂഢാലോചന പുറത്ത് കൊണ്ടുവരണം: പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കല്ലാംകുഴി ഇരട്ടക്കൊലപാതകത്തിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് സി പി ഐ സംസ്ഥാന ജനറല്‍ സെക്രട്ടരി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
കല്ലാംകുഴിയില്‍ ലീഗ്- വിഘടിത ആക്രമണത്തില്‍ കൊല്ലപ്പെട്ട സുന്നിപ്രവര്‍ത്തകരായ പള്ളത്ത് കുഞ്ഞ് ഹംസയുടെയും സഹോദരന്‍ നൂറുദ്ദീന്റെയും വസതി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന് ജീവിക്കാനുള്ള അവകാശം പോലെയാണ് രാഷ്ട്രീയത്തിലും മതത്തിലും ഇഷ്ടാനുസരണം വിശ്വസിക്കാനുള്ള അവകാശം. അത് തടയാന്‍ ആര്‍ക്കും അധികാരമില്ല. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി കൊലപാതകം നടത്തുന്നത് ആര്‍ക്കും ഭൂഷണമല്ല. ഇത് പോലീസുകാര്‍ മനസ്സിലാക്കണം. കൊലയാളികളെ സംരക്ഷിക്കുന്ന പോലീസ് നിലപാട് ശരിയല്ല. സാക്ഷികളെ പോലും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികളെ സംരക്ഷിക്കുന്ന പോലീസിന്റെ സമീപനം ഡി ജി പിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഇത്തരം പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി ്‌സ്വീകരിക്കണം. പോലീസും പ്രതികളുമായുള്ള ഒത്തു കളിയാണ്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ എഫ് ഐ ആറില്‍ വരെ തിരുത്തല്‍ നടത്തിട്ടുണ്ടെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി. സി പി ഐ ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മുന്‍നിയമസ” ഡെപ്യൂട്ടി സ് പീക്കര്‍ ജോസ് ബേബി, ടി കെ അബൂബക്കര്‍,. മണികണ്ഠന്‍,. രാജന്‍മാസ്റ്റര്‍, ചിന്നക്കുട്ടന്‍ എന്നിവര്‍ ്അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Latest