ബാര്‍ കോഴ: സിബിഐ അന്വേഷിക്കണം: വി എസ്

Posted on: November 2, 2014 12:41 pm | Last updated: November 3, 2014 at 12:33 am

vs 2

തിരുവനന്തപുരം: ബാര്‍കോഴക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതനന്ദന്‍. മുഖ്യമന്ത്രിക്ക് കേസ് സിബിഐക്ക് വിടാന്‍ ധൈര്യമുണ്ടോ. നിരവധി അഴിമതിക്കേസില്‍ പ്രതിയായ വ്യക്തിയാണ് ഇതില്‍ അഴിമതിയില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടെന്ന് പറയുന്നത്. ഉമ്മന്‍ ചാണ്ടി സുപ്രീംകോടതിയേക്കാല്‍ മുകളിലുള്ള വ്യക്തിയാണോ എന്നും വി എസ് ചോദിച്ചു.
കെ എം മാണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേസില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് മുന്‍മന്ത്രി ടി എം തോമസ് ഐസകും ആവശ്യപ്പെട്ടു.