കേരളോത്സവത്തിന് വര്‍ണാഭതുടക്കം

Posted on: November 1, 2014 6:29 pm | Last updated: November 1, 2014 at 6:29 pm

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് വര്‍ണാഭമായ തുടക്കം.
യു എ ഇ എക്‌സ്‌ചേഞ്ച് സി ഒ ഒ. വൈ സുധീര്‍ കുമാര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഭാഗമായി ഫ്രണ്ട്‌സ് ശാസ്ത്ര സാഹിത്യ പരിഷത് ‘ആകാശ വിസ്മയം’ എന്നപേരിലൊരുക്കിയ ശാസ്ത്രകൗതുകം ജെമിനി ബില്‍ഡിംഗ് മറ്റേരിയല്‍സ് മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു. എം യു വാസു, സഫറുള്ള പാലപ്പെട്ടി ആശംസകള്‍ നേര്‍ന്നു.
സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും അബുദാബി ശക്തി തിയ്യറ്റേഴ്‌സ്, യുവകലാ സാഹിതി, കല അബുദാബി എന്നീ സംഘടനകളുടെ തട്ടുകടകളും, കേരള സോഷ്യല്‍ സെന്റര്‍ ലൈബ്രറിയുടെ ഗ്രന്‍ഥപ്പുരയും, ബാലവേദിയുടെ വിനോദ സ്റ്റാളുകളും കേരളോത്സവത്തിന് ഉത്സവഛായ പകര്‍ന്നു.
കേരളോത്സവത്തിന്റെ ഭാഗമായി അഹല്യ ഹോസ്പിറ്റല്‍ സൗജന്യ മെഡിക്കല്‍ ക്യാംമ്പ് ഒരുക്കി. ഇന്ന് (ശനി) രാത്രി 9:30ന് സമാപിക്കും.