രണ്ട് മക്കളെ കഴുത്തറുത്ത് കൊന്ന് പിതാവ് തൂങ്ങിമരിച്ചു

Posted on: November 1, 2014 1:43 pm | Last updated: November 2, 2014 at 10:58 am

murder

കോഴിക്കോട്: മുക്കത്ത് തമിഴ്‌നാട് സ്വദേശിയായ യുവാവ് രണ്ട് മക്കളെ കഴുത്തറുത്ത് കൊന്ന ശേഷം തൂങ്ങിമരിച്ചു. മുക്കം പഞ്ചായത്തിലെ കാതിയോടില്‍ സ്വകാര്യ ലോഡ്ജില്‍ താമസിക്കുന്ന തമിഴ്‌നാട് നൈതേരി സ്വദേശി കോതീശ്വരന്‍ ആണ് മക്കളെ കൊന്ന് ആത്മഹത്യ ചെയ്തത്.
മക്കളായ രാമചന്ദ്രന്‍ (9) ഭുവനേശ്വരന്‍ (8) എന്നിവരെയാണ് കഴുത്തറുത്ത് കൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മുക്കം പൊലീസ് കേസെടുത്തു.