Connect with us

Kerala

ചാന്‍സലേഴ്‌സ് കൗണ്‍സില്‍ നിയമ വിരുദ്ധം: യൂനിവേഴ്‌സിറ്റി ഫെഡറേഷന്‍

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചുകൂട്ടി സര്‍വകലാശാലാ ഭരണത്തില്‍ നേരിട്ട് ഇടപെടാനുള്ള ഗവര്‍ണറരുടെ നീക്കവും ചാന്‍സിലേഴ്‌സ് കൗണ്‍സില്‍ രൂപവത്കരിക്കാനുള്ള തീരുമാനവും നിയമ വിരുദ്ധമാണെന്ന് ഫെഡറേഷന്‍ ഓഫആള്‍ കേരള യൂനിവേഴ്‌സിറ്റി എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍സ് സംസ്ഥാന പ്രസിഡന്റ് ആഷിക് എം എം കമാലും ജനറല്‍ സെക്രട്ടറി എന്‍ എല്‍ ശിവകുമാറും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സര്‍വകലാശാലകള്‍ക്ക് ഫണ്ടനുവദിക്കുന്ന ജനാധിപത്യ സര്‍ക്കാരിന്റെ അഭിപ്രായമാരായാതെയുള്ള ചാന്‍സലറുടെ നടപടി പ്രതിഷേധാര്‍ഹമാണ്. സര്‍വകലാശാലകളില്‍ നിലവിലുള്ള ജനാധിപത്യസംവിധാനത്തെ അംഗീകരിക്കാതെ വൈസ് ചാന്‍സലര്‍മാര്‍ തന്നിഷ്ട പ്രകാരം മുന്നോട്ടുപോകുന്നതു കൊണ്ടുണ്ടായിട്ടുള്ളതാണ് കേരളത്തിലെ സര്‍വകലാശാലകളിലെ യഥാര്‍ഥപ്രശ്‌നമെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.