Connect with us

Ongoing News

സംസ്ഥാന ടേബിള്‍ ടെന്നീസ് നാളെ

Published

|

Last Updated

കൊച്ചി: സംസ്ഥാന ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് വയനാട്, കാസര്‍ഗോഡ്, എറണാകുളം എന്നിവിടങ്ങളിലായി നവംബര്‍ ഒന്നു മുതല്‍ നടക്കും. സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ ഒന്നു മുതല്‍ മൂന്നുവരെ കല്‍പറ്റ ചെന്നലോട് രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും. ജൂനിയര്‍ മല്‍സരം നവംബര്‍ 14 മുതല്‍ 16 വരെ കാസര്‍ക്കോട് ഗ്രീന്‍വുഡ്‌സ് പബ്ലിക്ക് സ്‌കൂളിലാണ് അരങ്ങേറുക. ഡിസംബര്‍ 12 മുതല്‍ 14 വരെ നടക്കുന്ന സീനിയര്‍ വിഭാഗം മല്‍സരങ്ങള്‍ക്ക് കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം വേദിയാകും. നടന്‍ കുഞ്ചാക്കോ ബോബനാണ് കേരള ടേബിള്‍ ടെന്നീസ് അസോസിയേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

 

Latest