Connect with us

Ongoing News

പങ്കജ് അദ്വാനിക്ക് ലോക ബില്യാര്‍ഡ്‌സ് കിരീടം

Published

|

Last Updated

ലീഡ്‌സ്: ക്യൂ സ്‌പോര്‍ട്‌സിലെ ഇന്ത്യന്‍ അഭിമാനമായ പങ്കജ് അദ്വാനിക്ക് ലോക ബില്യാര്‍ഡ്‌സ് ചാമ്പ്യന്‍ഷിപ്പ്. ഇതോടെ, പന്ത്രണ്ട് ലോക കിരീടങ്ങളുമായി അദ്വാനി റെക്കോര്‍ഡ് സ്വന്തമാക്കി. ഒരേ വര്‍ഷം തന്നെ ലോംഗ്, ഷോര്‍ട് ഫോര്‍മാറ്റുകളിലെ ലോക ചാമ്പ്യനായി ഗ്രാന്‍ഡ് ഡബിള്‍ എന്ന അപൂര്‍വ ബഹുമതിക്കും അദ്വാനി ഉടമയായി.
ഇംഗ്ലണ്ടിന്റെ താരോദയമായ റോബര്‍ട് ഹാളിനെ 893നെതിരെ 1928 പോയിന്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അദ്വാനി ബില്യാര്‍ഡ്‌സ് ലോകകിരീടം സ്വന്തമാക്കിയത്. പിറന്നാള്‍ ആഘോഷിക്കുന്ന മാതാവ് കാജലിനാണ് അദ്വാനി ലോകകിരീടം സമര്‍പ്പിച്ചത്.

Latest