Connect with us

Kozhikode

കര്‍ണാടക യാത്ര: കാന്തപുരത്തിന് സ്വീകരണം നല്‍കുന്നു

Published

|

Last Updated

കോഴിക്കോട്: മാനവ സമൂഹത്തെ മാനിക്കുക എന്ന പ്രമേയമുയര്‍ത്തി കര്‍ണാടക യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കോഴിക്കോട്ട് സ്വീകരണം നല്‍കാന്‍ സുന്നി സംഘടനകളുടെ നേതൃയോഗം തീരുമാനിച്ചു. വിവിധ കേന്ദ്രങ്ങളില്‍ ഉജ്ജ്വ വരവേല്‍പ്പാണ് കര്‍ണാകടയില്‍ ലഭിച്ചത്. രാഷ്ട്രീയ പ്രമുഖരുടെയും മതനേതാക്കളുടെയും സാന്നിധ്യം കൊണ്ടും പ്രമേയ പ്രാധാന്യം കൊണ്ടും ഇതിനകം ദേശീയ ശ്രദ്ധയാകര്‍ഷിക്കാന്‍ കാന്തപുരത്തിന്റെ കര്‍ണാടക യാത്രക്ക് കഴിഞ്ഞിട്ടുണ്ട്. കര്‍ണാടകയില്‍ 25 വിജ്ഞാന ഗ്രാമങ്ങളുള്‍പ്പെടെ ബൃഹദ് പദ്ധതികളാണ് യാത്രയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടത്. നവംബര്‍ രണ്ടിന് മംഗലാപുരത്ത് യാത്ര പൂര്‍ത്തിയാക്കുന്ന കാന്തപുരത്തിന് പിറ്റേന്ന് കോഴിക്കോട് നഗരത്തില്‍ ബഹുജന സ്വീകരണം നല്‍കും. പരിപാടിയുടെ വിജയത്തിനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി ചെയര്‍മാനും മജീദ് കക്കാട് ജന. കണ്‍വീനറുമായി സംഘാടക സമിതി രൂപവത്കരിച്ചു. മറ്റുഭാരവാഹികള്‍: എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ (വൈ. ചെയര്‍.) , അബ്ദുന്നാസര്‍ സഖാഫി അമ്പലക്കണ്ടി, മുഹമ്മദലി കിനാലൂര്‍ (കണ്‍.) ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി (ട്രഷ.) മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ സഖാഫി വെണ്ണക്കോട്, സി എം യൂസുഫ് സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, സലീം അണ്ടോണ, പി വി അഹ്മദ് കബീര്‍, അലവി സഖാഫി കായലം, സമദ് സഖാഫി മായനാട് സംബന്ധിച്ചു.

---- facebook comment plugin here -----

Latest