Connect with us

Kasargod

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; എസ് എഫ് ഐക്ക് മുന്‍തൂക്കം

Published

|

Last Updated

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എസ് എഫ് ഐ പന്ത്രണ്ടിത്ത്് വിജയിച്ചപ്പോള്‍ കെ എസ് യു നാലിടത്ത് തങ്ങളുടെ ശക്തി തെളിയിച്ചു.
തിരഞ്ഞെടുപ്പ് നടന്ന 15 കോളജുകളില്‍ 12 ഇടത്തും എസ് എഫ് ഐ ജയിച്ചു. കാസര്‍കോട് ഗവ. കോളജും മഞ്ചേശ്വരം ഗോവിന്ദപൈ കോളജും എസ് എഫ് ഐ തിരിച്ചു പിടിച്ചു. കഴിഞ്ഞ വര്‍ഷം യു ഡി എസ് എഫ്-എ ബി വി പി സഖ്യം വിജയിച്ച കാസര്‍കോട് ഗവ. കോളജില്‍ മുഴുവന്‍ മേജര്‍ സീറ്റിലും 18ല്‍ 13 മൈനര്‍ സീറ്റിലും മഞ്ചേശ്വരം ഗോവിന്ദപൈ കോളജില്‍ 8ല്‍ 7 മേജര്‍ സീറ്റിലും എസ് എഫ് ഐ ജയിച്ചു.
കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ മുഴുവന്‍ മേജര്‍ സീറ്റിലും എസ് എഫ് ഐ ജയിച്ചു. ഈ വര്‍ഷം ആരംഭിച്ച കുണിയ ഗവ. കോളജില്‍ 8ല്‍6 മേജര്‍ സീറ്റിലും 4ല്‍3 മൈനര്‍ സീറ്റിലും എസ് എഫ് ഐ ജയിച്ചു. മുന്നാട് പീപ്പിള്‍സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കാലിച്ചാനടുക്കം എസ് എന്‍ ഡി പി കോളജ്, കുമ്പള ഐ എച്ച് ആര്‍ ഡി കോളജ്, രാജപുരം സെന്‍പയസ് ടെന്‍ത് കോളജ് എന്നിവിടങ്ങളിലെ മിക്ക സീറ്റുകളും എസ് എഫ് ഐ ജയിച്ചു. എളേരിത്തട്ട് ഇ കെ നായനാര്‍ ഗവ. കോളജ്, ചീമേനി ഐ എച്ച് ആര്‍ ഡി, മടിക്കൈ ഐ എച്ച് ആര്‍ ഡി, കാഞ്ഞങ്ങാട് എസ് എസ് എന്‍ ഐ ടി എഞ്ചിനീയറിംഗ് കോളജ് നീലേശ്വരം പാലാത്തടം ക്യാമ്പസ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പെരിയ അംബേദ്കര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് യൂണിയന്‍ മുഴുവന്‍ സീറ്റുകളും കെ എസ് യു സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കഴിഞ്ഞവര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ കെ എസ് യു മുഴുവന്‍ സീറ്റിലും അട്ടിമറി വിജയം നേടിയിരുന്നു.
കുണിയയിലെ ഉദുമ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ കെ എസ് യു സ്ഥാനാര്‍ഹികളായ ബി അജിഷ, അശ്വിന്‍ അബ്രഹാം വിജയിച്ചു. ചാല യൂണിവേഴ്‌സിറ്റി സബ് കാമ്പസില്‍ കെ എസ് യു-എം എസ് എഫ് സഖ്യം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രാജപുരം പയസ് ടെന്‍ത് കോളജ് യൂണിയന്‍ എസ് എഫ് ഐയില്‍നിന്നും കെ എസ് യു പിടിച്ചെടുത്തു. എട്ടില്‍ അഞ്ചു സീറ്റുകളിലും കെ എസ് യു വിജയം കരസ്ഥമാക്കി.

 

Latest