Connect with us

National

ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കാമെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ലഫ്.ഗവര്‍ണറുടെ നടപടിയെ ശരിവെച്ച് സുപ്രീംകോടതി. ഇക്കാര്യത്തില്‍ ലഫ്.ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി നിലപാട് വ്യക്തമാക്കി. ഭൂരിപക്ഷ കക്ഷിയായതിനാല്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുന്നതില്‍ തെറ്റില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എഎപിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്.ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് 11 ലേക്ക് മാറ്റി.

Latest