Connect with us

Palakkad

പൗള്‍ട്രി കോളജ് പ്രവര്‍ത്തനം തുടങ്ങി

Published

|

Last Updated

മണ്ണാര്‍ക്കാട്: പൗള്‍ട്രി കോളജ് തിരുവിഴാംകുന്നില്‍ പ്രവര്‍ത്തനം തുടങ്ങി. വെറ്റിനറി സര്‍വകലാശാലയുടെ കീഴില്‍ പുതുതായി തുടങ്ങിയ പൗള്‍ട്രി പ്രൊഡ്ക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് മൂന്ന് വര്‍ഷ ബിരുദ കോഴ്‌സിന്റെ ആദ്യബാച്ചില്‍ പൊതുവിഭാഗത്തില്‍ 30 ഉം ഡിപ്ലോമ സഹകരണ വിഭാഗത്തില്‍ രണ്ടും ഉള്‍പ്പെടെ മുഴുവന്‍ സീറ്റുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടി.
ആദ്യബാച്ചിന്റെ പ്രവശനോത്സവം സെപഷ്യല്‍ ഓഫീസര്‍ ഡോ എ ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഡോ ലിയോ ജോസഫ്, ഡോ കെ കണ്ണന്‍, പ്രൊഫ പി എ പീതാംബരന്‍, സീനിയര്‍സയന്റിസ്റ്റ് ഡോ പി അനിത പ്രസംഗിച്ചു. സംസ്ഥാനത്തെ മുട്ട ഇറച്ചി ഉത് പാദന രംഗത്തിന്റെ സ്വയംപര്യാപ്തത ശ്രമങ്ങള്‍ക്ക് തിരുവിഴാംകുന്ന് പൗള്‍ട്രി കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ദിശാബോധം നല്‍കും. പൗള്‍ട്രി ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ എത്തുന്നതോടെ കേരളത്തിന്റെ വളര്‍ത്ത് പക്ഷി മേഖലയിസല്‍ കൂടുതല്‍ തൊഴിലവസരങ്ങളും വന്‍വികസനവും സാധ്യമാകുമെന്ന് സെപ്ഷ്യല്‍ ഓഫീസര്‍ അറിയിച്ചു.

Latest