Connect with us

Kozhikode

ടൗണ്‍ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം നാളെ

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ ഓപറേറ്റീവ് ബേങ്കിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 10.30ന് പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ വാത്താസമ്മേളനത്തിലില്‍ അറിയിച്ചു. ബേങ്ക് ചെയര്‍മാന്‍ എം ഭാസ്‌കരന്‍ അധ്യക്ഷത വഹിക്കും. ഹെഡ് ഓഫീസ് ബ്രാഞ്ച് ഉദ്ഘാടനം മേയര്‍ എ കെ പ്രേമജവും ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക് ഉദ്ഘാടനം എം കെ രാഘവന്‍ എം പി യും എ ടി എം ഉദ്ഘാടനം എ പ്രദീപ്കുമാര്‍ എം എല്‍ എ യും മൊബൈല്‍ പാസ്ബുക്ക് ഉദ്ഘാടനം ജില്ലാ സഹകരണ ബേങ്ക് പ്രസിഡന്റ് മനയത്ത് ചന്ദ്രനും നിര്‍വഹിക്കും. 1998ലാണ് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബേങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ ബേങ്ക് ചെയര്‍മാന്‍ എം ഭാസ്‌കരന്‍, അഡ്വ. കെ പി ബഷീര്‍, ജനറല്‍ മാനേജര്‍ ഇ സുനില്‍ കുമാര്‍, കെ പി അബൂബക്കര്‍, കെ എസ് രാജഗോപാല്‍ പങ്കെടുത്തു.

 

Latest