Connect with us

Wayanad

എന്‍ ആര്‍ ഐ സീറ്റ്: മുഖ്യമന്ത്രിക്ക് കെ എസ് യുവിന്റെ അഭിനന്ദനം

Published

|

Last Updated

കല്‍പ്പറ്റ: കേരള വെറ്ററിനറി ആനിമല്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ ആര്‍ ഐ സീറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ എസ് യു നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച മുഖ്യമന്ത്രിയെ കെ എസ് യു ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു.
പ്രസ്തുത വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ റിവ്യു ഹര്‍ജി ഫയല്‍ ചെയ്യണമെന്നും സ്‌പോട്ട് അഡ്മിഷന്‍ നടപടി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍, ജില്ലാ കമ്മിറ്റി അംഗം അജയ് ജോസ് എന്നിവര്‍ ഷാഫി പറമ്പില്‍ എം എല്‍ എയോടൊപ്പം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. അദ്ദേഹം നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ പാലിക്കപ്പെട്ടത്. ഓണ്‍ ലൈന്‍ സംവിധാനം ഉപയോഗിച്ചുകൊണ്ട് സ്‌പോട്ട് അഡ്മിഷന്‍ നടത്താനുള്ള യൂണിവേഴ്‌സിറ്റിയുടെ നീക്കം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് നിര്‍ത്തിവെയ്ക്കുകയാണ് ഉണ്ടായത്. ഹൈക്കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കുവാനുള്ള നടപടിയുമായി ഓഫീസ് മുമ്പോട്ടുപോകുന്നു.
യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് അജ്മല്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ ഇ വിനയന്‍ ഉദ്ഘാടനം ചെയ്തു. സംഷാദ് മരയ്ക്കാര്‍, വിപിന്‍ വേണുഗോപാല്‍, ഡിന്റോ ജോസ്, സി.ആര്‍. പ്രജിത്ത്, അമല്‍ ജോയി, പ്രിയേഷ് തോമസ്, അജയ് ജോസ്, ധനേഷ് വാര്യര്‍, അരുണ്‍ ദേവ് , ജോബിറ്റ ് കെ.എം., അഫ്‌സല്‍ ചീരാല്‍, മനു ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Latest