Connect with us

Kasargod

കാസര്‍ക്കോട് മെഡി. കോളജ്: ജനുവരിയില്‍ നിര്‍മാണം ആരംഭിക്കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: കാസര്‍കോട് മെഡി. കോളജിന്റെ നിര്‍മാണം ജനുവരിയില്‍ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദേശം നല്‍കി. കാസര്‍ക്കോട് മെഡി. കോളജ്, എന്‍ഡോസള്‍ഫാന്‍ പാക്കേജ് എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യ മന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. മെഡി. കോളജിന്റെ ഭരണാനുമതിയുമായി ബന്ധപ്പെട്ട ഫയല്‍ ധനവകുപ്പിലാണ്. ഇത് സംബന്ധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധനവകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രഭാകരന്‍ കമ്മീഷന് അനുദിച്ച 75 കോടി രൂപയില്‍ 25 കോടി മെഡി. കോളജ് നിര്‍മാണത്തിനായി നല്‍കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി നബാര്‍ഡില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡോക്ടര്‍മാര്‍ക്ക് പ്രഖ്യാപിച്ചിരുന്ന പ്രത്യേക ഇന്‍സെന്റീവ് ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉടനടി നടപടികള്‍ സ്വീകരിക്കണം. എന്‍ ആര്‍ എച്ച് എമ്മില്‍ നിന്നും ഇത് സംബന്ധിച്ച് നല്‍കാനുള്ള ഉത്തരവ് ആരോഗ്യവകുപ്പ് ഉടന്‍ പുറത്തിറക്കണം. സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവ് ധനവകുപ്പിന്റെ അനുമതിയോടുകൂടി പുറത്തിറങ്ങേണ്ട സാഹചര്യത്തില്‍ അതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

 

Latest