Connect with us

National

മകന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ജമ്മു ഡി ഐ ജിക്ക് വിനയായി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ ഡി ഐ ജിയുടെ അധികാര ദുരുപയോഗവും ആഡംബര ജീവിത ശൈലിയും മകന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തായി. ഡി ഐ ജി ഷക്കീല്‍ ബെയ്ഗിന്റെ ഫോട്ടോകളാണ് പുറത്തായത്.
സഹപ്രവര്‍ത്തകരെ ചൂഷണം ചെയ്യുന്നതും ഡി ഐ ജിയുടെ മറ്റ് പ്രവര്‍ത്തനങ്ങളുമെല്ലാം അഭിമാനമായി കാണുന്ന രീതിയിലാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോകളില്‍ കീഴ് ജീവനക്കാര്‍ ഡി ഐ ജിയുടെ ഷൂ ഇട്ട് കൊടുക്കുന്നതും ബാഗ് ചുമക്കുന്നതും അടങ്ങിയിരിക്കുന്നു. അതില്‍ ഷൂ ഇട്ട് കൊടുക്കുന്ന ഫോട്ടോയുടെ അടിക്കുറിപ്പ് “തന്റെ പിതാവാണ് യഥാര്‍ഥ രാജാവ്” എന്നും “അദ്ദേഹം അവസാനമായി സ്വന്തമായി ഷൂ ധരിച്ചത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്” എന്നുമുണ്ട്.
ഫോട്ടോകള്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. ഫോട്ടോകള്‍ പുറത്തായതോടെ ഷക്കീലിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നു. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞതോടെ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

Latest