Connect with us

Editors Pick

ഹരിയാനയിലും നില്‍പ്പ് സമരം; വെള്ളത്തിലാണെന്ന് മാത്രം

Published

|

Last Updated

പാറ്റ്‌ന: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മൂലം നദി ഗതി മാറിയതിനെതിരെ ബീഹാറിലെ നൂറുകണക്കിന് ഗ്രാമീണര്‍ നദിയില്‍ നില്‍പ്പ് സമരം നടത്തുന്നു. സീതാമഡി ജില്ലയിലെ ലഖാന്‍ദി നദിയില്‍ തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഗ്രാമീണര്‍ സത്യഗ്രഹം നടത്തുന്നത്. നദിയുടെ ഗതി മാറ്റിയതിനെ തുടര്‍ന്ന് കൃഷിയെ ബാധിച്ചു. ജനങ്ങള്‍ ഇവിടെ നിന്ന് കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്.
“സംഘര്‍ഷ് യാത്ര” എന്ന ബാനറില്‍ ചൊവ്വാഴ്ച രാവിലെയാണ് ജനങ്ങള്‍ നദിയിലിറങ്ങിയത്. ഇന്ന് രാവിലെ വരെയാണ് ഇവര്‍ നദിയിലുണ്ടാകുക. മഹാലക്ഷ്മി സ്വരൂപ ലക്ഷ്മണ്‍ ഗംഗ എന്ന പേരിലും അറിയപ്പെടുന്ന നദി ഹിമാലയത്ത് നിന്നാണ് ഉത്ഭവിക്കുന്നത്. നേപ്പാളില്‍ പാലങ്ങള്‍ പണിതതോടെയാണ് ഇത് ഗതി മാറിയൊഴുകാന്‍ ആരംഭിച്ചത്. സീതാമഡി, മുസാഫര്‍പൂര്‍ ജില്ലകളിലെ എട്ട് ബ്ലോക്കുകളിലെ കൃഷിപ്പാടങ്ങളെ പ്രത്യേകിച്ച് ഗോതമ്പ് പാടങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ശശി ശേഖര്‍ പറഞ്ഞു. ഗോതമ്പ് ഉത്പാദനത്തിന് നേരത്തെ കേളി കേട്ടയിടമായിരുന്നു ഇവിടം. ഈയടുത്ത് 19 മില്ലുകളാണ് അടച്ചുപൂട്ടിയത്. യഥാര്‍ഥ വഴിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ വഴിമാറി കൃഷിഭൂമിയിലൂടെയാണ് നദിയൊഴുകുന്നത്. ആയിരക്കണക്കിന് ഗ്രാമീണരാണ് ഇതുവരെ ഒഴിഞ്ഞുപോയത്. നേരത്തെ നിരവധി പ്രതിഷേധ പ്രകടനങ്ങളും ധര്‍ണകളും നടത്തിയിരുന്നു. അധികൃതരില്‍ നിന്ന് ഉറപ്പുകളല്ലാതെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടുന്നു.

Latest