Connect with us

Gulf

മുഖം മൂടിയണിഞ്ഞ് സ്ത്രീകളെ കവര്‍ച്ച ചെയ്യുന്ന സംഘം അറസ്റ്റില്‍

Published

|

Last Updated

അബുദാബി: സ്ത്രീകളുടെ ആഭരണങ്ങള്‍ കവര്‍ച്ച ചെയ്യുന്ന ഏഴംഗ സംഘത്തെ പോലീസ് പിടികൂടി. അബുദാബി പടിഞ്ഞാറന്‍ മേഖല പോലീസാണ് അറസ്റ്റു ചെയ്തത്.
ഒരു ഏഷ്യന്‍ സ്ത്രീയുടെ ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത് ഓടിക്കളയുമ്പോള്‍ പിന്തുടര്‍ന്ന പോലീസ് തൊണ്ടി സഹിതം കവര്‍ച്ചക്കാരെ പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഇവര്‍ നിരവധി കവര്‍ച്ച നടത്തിയതായി ബോധ്യപ്പെട്ടെന്ന് പടിഞ്ഞാറന്‍ മേഖല പോലീസ് ഡയറക്ടറേറ്റ് മേധാവി കേണല്‍ ആദില്‍ ജുനൈബി പറഞ്ഞു.
മുഖം മൂടി ധരിച്ചാണ് ഇവര്‍ കവര്‍ച്ചക്ക് ഇറങ്ങാറുള്ളത്. ടൊയോട്ട ഇന്നോവ കാറില്‍ ഏഷ്യന്‍ സ്ത്രീകളെ പിന്തുടര്‍ന്ന് കവര്‍ച്ച ചെയ്യുകയായിരുന്നു പതിവ്. ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകള്‍ പിടികൂടി. അഞ്ച് ഐഫോണ്‍, നാല് ബ്ലാക്ക് ബെറി ഫോണുകള്‍, നെക്‌ലേസ്, മോതിരങ്ങള്‍ വളകള്‍ എന്നിവയും മാരകായുധങ്ങളും കണ്ടെടുത്തു. രാത്രികാലങ്ങളിലാണ് ഇവര്‍ കവര്‍ച്ചക്ക് ഇറങ്ങാറ്. ഗയാതി, ബറക്ക എന്നിവിടങ്ങളില്‍ നിരവധി കവര്‍ച്ചകള്‍ നടത്തിയതായി ഇവര്‍ കുറ്റസമ്മതം നടത്തി.

Latest