Connect with us

National

പരസ്പരം പ്രശംസിച്ച് മോദിയും തരൂരും

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശുചീകരണ പ്രവര്‍ത്തനത്തിനുള്ള വെല്ലുവിളി ഏറ്റെടുത്ത ശശി തരൂര്‍ എംപിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. പദ്ധതിക്ക് വളരെയധികം പ്രോത്സാഹനം നല്‍കുന്നതാണ് തരൂരിന്റെ ശുചീകരണ പ്രവര്‍ത്തനം എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
ഇതിനു മറുപടിയായി ശശി തരൂര്‍ പ്രധാനമന്ത്രിക്ക നന്ദി പറഞ്ഞു. ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച ശുചിത്വ ഭാരത പദ്ധതി തുടരുന്നതില്‍ മോദിയോട് നന്ദിയുണ്ട്. തനിക്കിതില്‍ രാഷ്ട്രീയമില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ശശി തരൂരിന് രാഷ്ട്രീയ പക്വതയില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. മന്ത്രി സ്ഥാനം രാജിവച്ച് അഞ്ചു മാസം അദ്ദേഹം ശുചീകരണ പ്രവര്‍ത്തനത്തിന് ഇറങ്ങാതെ ഇപ്പോള്‍ ഇറങ്ങിയതില്‍ ഉദ്ദേശ്യശുദ്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു.