Connect with us

Kasargod

ദുരൂഹ സാഹചര്യത്തില്‍ കാറില്‍ കറങ്ങുകയായിരുന്ന അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി

Published

|

Last Updated

കുമ്പള: ആള്‍ട്ടോ കാറില്‍ ദുരൂഹസാഹചര്യത്തില്‍ കറങ്ങുകയായിരുന്ന അഞ്ചംഗ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ ഒരു മണിക്ക് മിയാപദവ് മുന്നിപ്പാടിയിലാണ് സംഭവം.
കടയില്‍ സാധനങ്ങള്‍ ഇറക്കി വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരികളാണ് ഗൃഹപ്രവേശം നടക്കാത്ത വീട്ടില്‍ ആളനക്കം കേട്ടത്. ഇവര്‍ ഉടന്‍തന്നെ നാട്ടുകാരെ അറിയിച്ചു. ഇതേതുടര്‍ന്നെത്തിയ നാട്ടുകാര്‍ വീടുവളഞ്ഞ് മൂന്നുപേരെ ചോദ്യം ചെയ്തപ്പോഴാണ് തൊട്ടടുത്ത കാറില്‍ രണ്ടുപേരുള്ളതായി വിവരം ലഭിച്ചത്. അവരേയും പിടിച്ച് ചോദ്യംചെയ്തു. വിവരം പോലീസിലും അറിയിച്ചു.
പോലീസ് വന്ന് കാര്‍ പരിശോധിച്ചപ്പോള്‍ കമ്പിപ്പാര, ചെങ്കല്ല് യന്ത്രത്തിന്റെ ഭാഗങ്ങള്‍ എന്നിവ കാറില്‍നിന്ന് കണ്ടെത്തി. പൈവളിഗെ സ്വദേശികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു. നിര്‍മാണം നടക്കുന്ന വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്. മോഷണമായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

Latest