Connect with us

Kozhikode

സുന്നി സംഘടനകള്‍ മദ്യഷാപ്പിലേക്ക് ധര്‍ണ നടത്തി

Published

|

Last Updated

കോഴിക്കോട് : കോയാ റോഡ് മദ്യഷോപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ് വൈ എസ് കോഴിക്കോട് നോര്‍ത്ത് സോണിന്റെയും എസ് എസ് എഫ് പുതിയങ്ങാടി സെക്ടറിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ഐക്യദാര്‍ഢ്യ മാര്‍ച്ചും ധര്‍ണയും ശ്രദ്ധേയമായി.
ചീനേടത്ത് മഖാമില്‍ നിന്ന് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ മദ്യഷാപ്പിന് സമീപം നടത്തിയ ധര്‍ണ കബീര്‍ മാസ്റ്റര്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. അബ്ദുന്നാസിര്‍ സഖാഫി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. റഹീം സഖാഫി , സയ്യിദ് മുഹമ്മദ് ബാഫഖി സംബന്ധിച്ചു. പ്രൊഫ. കെ രവീന്ദ്രന്‍ സ്വാഗതവും കൈരളി അബ്ദുര്‍റഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. ശേഷം മര്‍കസ് സമ്മേളന പ്രചാരണ ബൈക്ക് റാലി നടത്തി. തുടര്‍ന്ന് തോപ്പയില്‍ ബീച്ചില്‍ നടന്ന സമ്മേളന പ്രചാരണോദ്ഘാടന സമ്മേളനത്തില്‍ മുഹമ്മദലി സഖാഫി വള്ള്യാട് , റഹീം സഖാഫി പ്രസംഗിച്ചു.

Latest