Connect with us

National

കള്ളപ്പണക്കാരുടെ പട്ടിക: കോണ്‍ഗ്രസ് ഞെട്ടില്ലെന്ന് ചിദംബരം

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണക്കാരുടെ പട്ടികയില്‍ പ്രമുഖരുടെ പേരുണ്ടെങ്കില്‍ കോണ്‍ഗ്രസ് ഞെട്ടില്ലെന്ന് പാര്‍ട്ടി നേതാവ് പി ചിദംബരം. കള്ളപ്പണക്കാരുടെ പേരുകളില്‍ പല ഉന്നതരുമുണ്ടെന്നും പേരുകള്‍ പുറത്ത് വിട്ടാല്‍ കോണ്‍ഗ്രസ് ഞെട്ടുമെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞിരുന്നു. ജെയ്റ്റ്‌ലിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മുന്‍ ധനമന്ത്രി കൂടിയായ ചിദംബരം.
യു പി എക്ക് അധികാരം നഷ്ടപ്പെട്ട ശേഷം ആദ്യമായി സ്വകാര്യ ചാനലിന് അഭിമുഖം നല്‍കവെയാണ് പി ചിദംബരം ഇങ്ങനെ പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി ബ്ലാക്ക് മണിയില്‍ നിന്ന് ബ്ലാക്ക് മെയിലിലേക്ക് വഴിമാറിയെന്ന് പി ചിദംബരം ആരോപിച്ചു. ബ്ലാക്ക് മെയില്‍ ചെയ്യാതെ ജെയ്റ്റ്‌ലി പേര് വിവരങ്ങള്‍ പുറത്ത് വിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാട് നേരത്തെ തന്നെ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചിദംബരം പറഞ്ഞു.
ബി ജെ പി സര്‍ക്കാര്‍ നടപടികളെടുക്കാതെ വെറുതെ ആരോപണങ്ങള്‍ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.