Connect with us

Kannur

ഗുസ്തി: തൃശൂര്‍, തിരുവനന്തപുരം ജേതാക്കള്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്‍മാരുടെ ഫ്രീസ്റ്റൈല്‍ ഗ്രീക്കോ റോമന്‍ വിഭാഗങ്ങളില്‍ തൃശൂരും വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി. ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ 22 പോയിന്റ് നേടിയാണ് തൃശൂര്‍ ചാമ്പ്യന്മാരായത്. 21 പോയിന്റ് നേടിയ ആതിഥേയരായ കണ്ണൂരാണ് റണ്ണേഴ്‌സ് അപ്പ്. ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 29 പോയിന്റ് നേടി തൃശൂര്‍ ജേതാക്കളായപ്പോള്‍ 24 പോയിന്റ് നേടിയ ആലപ്പുഴ രണ്ടാം സ്ഥാനത്തെത്തി. വനിതാ വിഭാഗത്തില്‍ 30 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. 19 പോയിന്റ് നേടിയ കോട്ടയത്തിനാണ് രണ്ടാം സ്ഥാനം.
പുരുഷ വിഭാഗത്തില്‍ വിവിധ മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവരുടെ പേരുവിവരം ചുവടെ. ഗ്രീക്കോറോമന്‍: 59 കിലോ-ആര്‍. തൗഫീക്, കണ്ണൂര്‍, സി. ബോബന്‍, തൃശൂര്‍. 55 കിലോ-ജി. രഞ്ജിത്ത്, മലപ്പുറം, കെ. അഭിലാഷ്, തിരുവനന്തപുരം. 71 കിലോ-സജീവ്, തിരുവന്തപുരം, സതീഷ്, ആലപ്പുഴ. 75 കിലോ-ജി.വി. ജിത്തു, തിരുവനന്തപുരം, സെബി പ്രകാശ്, കൊല്ലം. 80 കിലോ-എം. നൗഫല്‍, പാലക്കാട്, രഞ്ജിത്ത്, കാസര്‍ഗോഡ്. 85 കിലോ-ജയ്‌സണ്‍ ജോണി, കോട്ടയം, പി. പ്രദീപന്‍, ആലപ്പുഴ. 98 കിലോ-ചാള്‍സണ്‍ ഇടിച്ചാണ്ടി, ആലപ്പുഴ, കെ. അന്‍സു, എറണാകുളം, 130 കിലോ-ജയദേവന്‍, തൃശൂര്‍, അഗാസി, കൊല്ലം.
ഫ്രീസ്റ്റൈല്‍: 57 കിലോ-കെ. സുശാന്ത്, കാസര്‍ഗോഡ്, മുഹമ്മദ് ആഷിഖ്, പാലക്കാട്. 61 കിലോ-എസ്. ധനേഷ്, തിരുവനന്തപുരം, എ. അബ്ദുള്‍ ഖാദര്‍, കാസര്‍ഗോഡ്, 65 കിലോ-അനില്‍കുമാര്‍, പാലക്കാട്, ഷംനാദ്, തിരുവനന്തപുരം, 70 കിലോ-ഷിന്‍സ്. കെ. മാത്യു, കോഴിക്കോട്, ശരത് രാജ്, തിരുവനന്തപുരം. 74 കിലോ-പി.സി. വിജിത്ത്, കോട്ടയം, ബിന്‍സ്, പത്തനംതിട്ട. 86 കിലോ-ടി.എച്ച്. ഫസല്‍, എറണാകുളം, കെ.എസ്. സുബിന്‍, കണ്ണൂര്‍. 97 കിലോ-പി.സി. അശ്വിന്‍, തൃശൂര്‍, ബിജു, മലപ്പുറം. 125 കിലോ-ഡോണി തോമസ്, പത്തനംതിട്ട, പ്രതാപ്, കോഴിക്കോട്.
വനിതവിഭാഗം ഫ്രീസ്റ്റൈല്‍: 48 കിലോ-വി. സൗമിരാജ്, തിരുവനന്തപുരം, എം. രാജി, കോട്ടയം. 53 കിലോ-സന മോള്‍ തോമസ്, തിരുവനന്തപുരം, മെറിന്‍ ജോയി, പത്തനംതിട്ട. 55 കിലോ-ടി.എച്ച്. മാഗിസ്, തിരുവനന്തപുരം, എന്‍.ആര്‍. കാവ്യ, കൊല്ലം. 58 കിലോ-എല്‍.എസ്. രേഷ്മ, തിരുവനന്തപുരം, എസ്. സ്വപ്‌ന, കോട്ടയം. 60 കിലോ-എസ്. ശാലിനി, തിരുവനന്തപുരം, ടി.ടി. അലീന, കോട്ടയം. 63 കിലോ-വി.വി. ഷാലു, തിരുവനന്തപുരം, ശരണ്യ സജീവ്, എറണാകുളം. 69 കിലോ-അഞ്ജുമോള്‍ ജോസഫ്, കോട്ടയം, എസ്. സജ്‌ന, തൃശൂര്‍. 75 കിലോ-സ്‌റ്റെഫി സ്റ്റീഫന്‍, തിരുവനന്തപുരം, അഞ്ജന, കോഴിക്കോട്.

Latest