Connect with us

Thrissur

ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം : കൂട്ടനടത്തം നടത്തി

Published

|

Last Updated

തൃശൂര്‍: മാറാരോഗങ്ങള്‍ മൂലം വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ഞങ്ങളുമുണ്ട് എന്ന മുദ്രാവാക്യവുമായി പ്ലാക്കാര്‍ഡുകളേന്തി നൂറു കണക്കിനു വിദ്യാര്‍ഥികള്‍ നഗരത്തില്‍ കൂട്ടനടത്തം നടത്തി. ലോക പാലിയേറ്റീവ് ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിലാണ് സ്വരാജ് റൗണ്ടില്‍ കൂട്ടനടത്തം സംഘടിപ്പിച്ചത്. നാഷനല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയ സംഘടനകളും വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു കൂട്ടനടത്തം. മേയര്‍ രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ഗവണ്‍മെന്റ് കോളജിലെ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. ടി എല്‍ സോണിക്ക് മേയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി സി ശ്രീകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം പി ഭാസ്‌കരന്‍നായര്‍, വി പി നന്ദകുമാര്‍, ആല്‍ഫ ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പ്രസംഗിച്ചു. കെ രാധാകൃഷ്ണന്‍ സ്വാഗതവും വി എസ് സുഗുണന്‍ നന്ദിയും പറഞ്ഞു.

 

Latest