Connect with us

Palakkad

മാനവികതയുടെ മൂല്യം അഴന്ന് വികസന പ്രവര്‍ത്തനം നടത്തണം: ഇ ടി

Published

|

Last Updated

പട്ടാമ്പി: മാനവികതയുടെ മൂല്യം അളന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അത് വിജയത്തിലെത്തുമെന്നും അതിനു ജനകീയ പിന്തുണ ലഭിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അഭിപ്രായപ്പെട്ടു.
കറുകപുത്തൂര്‍ ഐ ജി എജ്യുക്കേഷണല്‍ കോംപ്ലക്‌സില്‍ നടന്ന ജീനിയസ് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സയന്‍സസ് (ജിംസ്) പദ്ധതിയുടെ പ്രഖ്യാപന സമ്മേളന ഉദ്ഘാടനവും ജിംസിന്റെ ബ്രോഷര്‍ പ്രകാശനവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ വി ടി ബല്‍റാം എംഎല്‍ എ അധ്യക്ഷത വഹിച്ചു. പി പ്രഭാകരന്‍, സിദ്ദിഖ് ഇട്ടോണം എന്നിവര്‍ എം പിയില്‍ നിന്നു ബ്രോഷര്‍ ഏറ്റുവാങ്ങി. പദ്ധതിയിലേക്കുള്ള ഫണ്ട് കൈമാറ്റം കെ എം ബക്കര്‍ സാഹിബ് കൂറ്റനാട്, പി വി അബ്ദു റഹിമാന്‍ ഹാജി എന്നിവര്‍ കെ വി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കു നല്‍കി നിര്‍വഹിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.റഷീദ, വൈസ്പ്രസിഡന്റ് പി.എം.രാജേഷ്, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡംഗം രാമചന്ദ്രന്‍, ഡോ. ഖലീല്‍ മാജിദ്, കുഞ്ഞിബാപ്പു ഹാജി, എം എച്ച് സഹീര്‍ഹുസൈന്‍, ഡോ. രാജീവ് മ്പൂതിരി (വൈദ്യമഠം), സലാം മാസ്റ്റര്‍, പി അരവിന്ദന്‍, ഒ എസ് കെ തങ്ങള്‍, കുര്യന്‍, സജീദ്ഖാന്‍ പനവേലില്‍ പ്രസംഗിച്ചു.

Latest