Connect with us

Gulf

സി എച്ച് അനുസ്മരണം

Published

|

Last Updated

ദുബൈ: മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ 31-ാം അനുസ്മരണ സമ്മേളനം നാളെ (വ്യാഴം) രാത്രി ഏഴിന് ഗര്‍ഹൂദ് കിന്റര്‍ ഗാര്‍ട്ടന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ദുബൈ കെ എം സി സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് എം പി അനുസ്മരണ പ്രഭാഷണം നടത്തും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് പ്രസംഗിക്കും.

 

Latest