Connect with us

National

ആരെ മുഖ്യമന്ത്രിയാക്കണമെന്നതില്‍ മഹാരാഷ്ട്ര ബിജെപിയില്‍ തര്‍ക്കം

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ ആരെ മുഖ്യമന്ത്രിയാക്കണമെന്നതില്‍ ബിജെപിയില്‍ തര്‍ക്കം. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ടാണ് നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് നിതിന്‍ ഗഡ്കരിയെ എംഎല്‍എമാരെ അറിയിച്ചിട്ടുണ്ട്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദേവേന്ദ്ര ഫഡ്‌നവിസ്, ഗോപിനാഥ് മുണ്ടെയുടെ മകള്‍ പങ്കജ മുണ്ടെ, ഏക്‌നാഥ് ഗോഡ്‌സെ എന്നിവരുടെ പേരുകളാണ് നേരത്തേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നത്. എന്നാല്‍ സഖ്യകക്ഷികളെ ആശ്രയിക്കുന്ന സര്‍ക്കാറിനെ മുന്നോട്ട് നയിക്കാന്‍ നേതൃപാടവവും രാഷ്ട്രീയ പരിചയവും ഉള്ള നേതാവിനേ കഴിയൂ എന്ന് ബിജെപിയിലെ ഒരു വിഭാഗം കരുതുന്നു. ഇതാണ് ഗഡ്കരിയെ മുഖ്യമന്ത്രിയാക്കമമെന്ന ആവശ്യത്തിലേക്ക് നയിച്ചത്. മാത്രമല്ല ഗഡ്കരി മുഖ്യമന്ത്രിയായാല്‍ ശിവസേനയുമായാണ് സഖ്യം ഉണ്ടാക്കുന്നതെങ്കില്‍ സേനയെ നിലക്കുനിര്‍ത്താന്‍ കഴിയുമെന്നും ഇവര്‍ കരുതുന്നു.
40ഓളം എംഎല്‍എമാരാണ് ഗഡ്കരിയെ കണ്ട് ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയാകാനില്ലെന്ന് തിരഞ്ഞെടുപ്പിന് മുമ്പ് ഗഡ്കരി നിലപാടെടുത്തിരുന്നു.288 അംഗ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് 122 സീറ്റാണ് ലഭിച്ചത്. ശിവസനേക്ക് 63ഉം കോണ്‍ഗ്രസിന് 42ഉം എന്‍ സി പിക്ക് 41ഉം ലഭിച്ചു. കേവല ഭൂരിപക്ഷത്തിന് 23 സീറ്റ് അകലെയായ ബിജെപിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടിവരും. എന്നാല്‍ എന്‍സിപി പിന്തുണ സ്വീകരിക്കണോ ശിവസേനയുമായോ സഖ്യം ചേരണോ എന്ന കാര്യത്തിലും ബിജെപിയില്‍ ഇതുവരെ തീരുമാനമായില്ല.

Latest