Connect with us

Ongoing News

ഇന്ത്യ-ശ്രീലങ്ക പരമ്പര; ധോണിക്ക് വിശ്രമം; കോഹ്‌ലി ക്യാപ്റ്റന്‍

Published

|

Last Updated

മുംബൈ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് വിശ്രമം അനുവദിച്ചു. പകരം വിരാട് കോഹ്‌ലിയാണ് നായകന്‍. ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
മലയാളി താരം സഞ്ജു സാംസണ് ഇത്തവണയും ടീമില്‍ ഇടം ലഭിച്ചില്ല. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയ്ക്കാണ് അവസരം ലഭിച്ചത്. സ്പിന്നര്‍ ആര്‍ അശ്വിന്‍ ടീമില്‍ തിരിച്ചെത്തി. വിന്‍ഡീസ് ടീം ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ-ശ്രീലങ്ക പരമ്പര നടത്താന്‍ തീരുമാനിച്ചത്. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്.
ടീം- വിരാട് കോഹ്‌ലി, അജന്‍ക്യ രഹാനെ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, അമ്പട്ടി റായിഡു, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അഷ്‌കര്‍ പട്ടേല്‍.

Latest