Connect with us

Kasargod

ജില്ലയിലെ വികസന പദ്ധതികള്‍ക്ക് 21.16 ലക്ഷം രൂപ അനുവദിച്ചു

Published

|

Last Updated

കാസര്‍കോട്: ജില്ലയിലെ വിവിധ വികസന പദ്ധതികള്‍ക്ക് എംപി ഫണ്ട്, എം എല്‍ എ ഫണ്ടുകളില്‍നിന്നും 21.16 ലക്ഷം രൂപ അനുവദിച്ചു. ചെമ്മനാട് പഞ്ചായത്തിലെ പാലിച്ചിയടുക്കം എന്‍ ഇ ബലറാം വായനശാല-ഗ്രന്ഥാലയത്തിനു പി കരുണാകരന്‍ എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചു.
കുമ്പള പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ 98,175 രൂപ ചെലവിലും കെടെഞ്ചി ടിവിഎസ് റോഡില്‍ 90,675 രൂപ ചെലവിലും ആരിക്കാടി ചെറിയക്കുന്നില്‍ 89,175 രൂപ ചെലവിലും കൊടിയമ്മ പളളിയില്‍ 1,00,425 രൂപ ചെലവിലും മഞ്ചേശ്വരം പഞ്ചായത്തിലെ മച്ചംപാടിയില്‍ 100425 രൂപ ചെലവിലും കുഴല്‍ കിണറുകള്‍ നിര്‍മിച്ച കൈപമ്പുകള്‍ ഘടിപ്പിക്കുന്നതിനുളള തുക പിബി അബ്ദുറസാഖ് എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ടില്‍നിന്നും അനുവദിച്ചു.
പളളിക്കര പഞ്ചായത്തില്‍ തച്ചങ്ങാട് ഗവ. ഹൈസ്‌കൂളില്‍ മൂന്നു കമ്പ്യൂട്ടറുകളും, യു പി എസ്സും, പ്രിന്ററും വാങ്ങാന്‍ 81,440 രൂപയും ചെമ്മനാട് ദേളി നൂറുല്‍ ഇസ്‌ലാം എ എല്‍ പി സ്‌കൂളില്‍ രണ്ട് കമ്പ്യൂട്ടറും യുപിഎസ്സും പ്രിന്ററും വാങ്ങാന്‍ 56160 രൂപയും കെ കുഞ്ഞിരാമന്‍ എം എല്‍ എ(ഉദുമ) യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു.
പദ്ധതി നടപ്പിലാക്കാന്‍ ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.

Latest