Connect with us

Thrissur

അമ്മു വേഴാമ്പലിന്റെ പര്യടനം അവസാനിച്ചു

Published

|

Last Updated

ഇരിങ്ങാലക്കുട: കേരളം വേദിയാകുന്ന 35-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യമുദ്രയായ അമ്മു വേഴാമ്പലിന്റെ ജില്ലയിലെ പര്യടനം ചാലക്കുടി കാര്‍മല്‍ സ്‌കൂളില്‍ അവസാനിച്ചു. കാര്‍മല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വര്‍ണ്ണ ബലൂണുകളുടെ അകമ്പടിയോടെ വേഴാമ്പലിനെ സ്വീകരിച്ചു. ബി ഡി ദേവസ്സി എം എല്‍ എ ഉദ്ഘാടനം ചെയ്തു. സബ് കലക്ടറും ദേശീയ ഗെയിംസ് സംഘാടക സമിതി സെക്രട്ടറിയുമായ മീര്‍ മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു.
ലോക ജനസംഖ്യയില്‍ രണ്ടാംസ്ഥാനമുള്ള ഇന്ത്യക്ക് കായിക രംഗത്ത് മുന്നേറാന്‍ നല്ല കായിക താരങ്ങള്‍ വളര്‍ന്നു വരേണ്ടതുണ്ടെന്ന് ബി ഡി ദേവസ്സി എം എല്‍ എ പറഞ്ഞു. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് വിവേചനമില്ല – കായിക വിനോദം എന്നുള്ളത് മതമൈത്രിയും ദേശീയ ഐക്യവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
പാട്ടുരായ്ക്കല്‍ ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂളില്‍ ഒക്‌ടോബര്‍ 13- നാണ് അമ്മു വേഴാമ്പലിന്റെ ജില്ലാതല പര്യടനം മന്ത്രി സി എന്‍ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് പട്ടിക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റിമുക്ക് സന്ദീപന്‍ വിദ്യ നികേതന്‍, പുറനാട്ടു കര കേന്ദ്രീയ വിദ്യാലയം, ചേലക്കര ഗവ. എസ് എം ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുന്നംകുളം സെന്റ് ജോണ്‍സ് , ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ചാവക്കാട് എം ആര്‍ രാമന്‍ മെമ്മോറി യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൈപ്പമം ഗലം ഗവ. ഫിഷറീസ് വി എച്ച് എസ് എസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ അമ്മു വേഴാമ്പല്‍ പര്യടനം നടത്തി.
സമാപന ചടങ്ങില്‍ ചാലക്കുടി വിദ്യാഭ്യാസ ഉപജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച പൂക്കള്‍ വേഴാമ്പലിനെ ബി ഡി ദേവസ്സി എം എല്‍ എയും സബ് കലക്ടര്‍ മീര്‍ മുഹമ്മദാലിയും ചേര്‍ന്ന് വേഴാമ്പിലിന് സമ്മാനിച്ചു. ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി ഒ പൈലപ്പന്‍, ചാലക്കുടി കാര്‍മ്മല്‍ എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ ഫാ. ജോസ് താണിക്കല്‍ സംസാരിച്ചു.

Latest