Connect with us

Kasargod

നഷ്ടത്തിലും പങ്കുചേരാത്ത ഷെയര്‍ കച്ചവടം നിഷിദ്ധം: പൊന്മള

Published

|

Last Updated

കാസര്‍കോട്: ബിസിനസുകളില്‍ നഷ്ടത്തില്‍ പങ്കുചേരാതെ മാസങ്ങളിലും വര്‍ഷങ്ങളിലും ലാഭം മാത്രം ആഗ്രഹിച്ചുകൊണ്ട് ചെയ്യുന്ന ഷെയര്‍ കച്ചവടം ഹറാമാണെന്ന് സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു.
കാസര്‍കോട് സുന്നി സെന്റര്‍ മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനുശേഷം നടന്ന ഉത്‌ബോധന പ്രഭാഷണത്തില്‍ പറഞ്ഞു.
ഇന്ന് ഓരോരുത്തരും കഴിക്കുന്ന ഭക്ഷണകാര്യത്തില്‍ സൂക്ഷ്മത പാലിക്കാത്തതുകൊണ്ടാണ് പ്രാര്‍ഥനകളില്‍ പോലും ഉത്തരം കിട്ടാതാകുന്നതെന്നും നാടുമുഴുവനും ഹറാമും ഹലാലും നോക്കാതെയാണ് ഭക്ഷിക്കുന്നതെന്നും ഇന്ന് പൂച്ചയുടെ പള്ളയില്‍ പോലും ഹറാമിന്റെ ഭക്ഷണമാണ് കടന്നെത്തുന്തനെന്നും അദ്ദേഹം പറഞ്ഞു. സഹാബത്തിന്റെ കാലത്ത് ഹറാമിന്റെ ഭക്ഷണം മീനുകള്‍ക്ക് തിന്നാനിട്ടാല്‍ അതുപോലും തിന്നാതെ മാറിനിന്ന സംഭവമാണ് നമുക്ക് മുന്‍ഗാമികള്‍ പറഞ്ഞു തന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest