Connect with us

Malappuram

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ ഉന്തും തള്ളും

Published

|

Last Updated

മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ തോതില്‍ ഉന്തും തള്ളും.
മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചിനെ തടയാനായി പോലീസ് കലക്‌ട്രേറ്റ് പരിസത്ത് സ്ഥാപിച്ച ബാരിക്കേഡ് മറിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് പോലീസുമായി ഉന്തും തള്ളുമുണ്ടായത്.
എന്നാല്‍ പോലീസ് സംയമനം പാലിച്ച് പ്രവര്‍ത്തകരെ തടഞ്ഞതിനാല്‍ സംഘര്‍ഷമൊഴിവാക്കാനായി. ബാരിക്കേഡ് മറികടന്ന് ചാടിയ പ്രവര്‍ത്തകരെ നേതാക്കളും പോലീസും ഇടപെട്ട് പിന്തിരിപ്പിച്ചു.
ജീവന്‍ രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ചും പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടും നരേന്ദ്ര മോദിയുടെ കാവിവത്ക്കരണം അവസാനിപ്പിക്കണമെന്നും എയര്‍ ഇന്ത്യാ ഓഫീസ് അടക്കാനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നയത്തില്‍ പ്രതിഷേധിച്ചും മലപ്പുറം പാര്‍ലിമെന്റ് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് ദൂരദര്‍ശന്‍ കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തിയത്. ഡി സി സി പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന പൊതുയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്തികാറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.
പാര്‍ലിമെന്റ് പ്രസിഡന്റ് റിയാസ് മുക്കോളി ആധ്യക്ഷത വഹിച്ചു. പി ആര്‍ രോഹില്‍നാഥ്, സക്കീര്‍ പുല്ലാര, മുജീബ് ആനക്കയം, സി കെ ജംശീര്‍ പ്രസംഗിച്ചു.

Latest