Connect with us

Wayanad

പൂമല ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് കന്നി വിജയം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് കന്നി ജയം. 270 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി സലീം മഠത്തില്‍ വിജയിച്ചത്. യു ഡി എഫിലെ ഓമന സലിനെയാണ് സലീം പരാജയപ്പെടുത്തിയത്. ആകെ പോള്‍ചെയ്ത 1013 വോട്ടില്‍ 598 വോട്ടാണ് സലിം മഠത്തില്‍ നേടിയത്. യു ഡി എഫിന്റെ ഓമന സലിന്‍ 328ഉം ബി ജെ പിയുടെ പി.സുന്ദരന്‍ 87 വോട്ടുമാണ് നേടിയത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഇ ഡിസലിന്‍ 157 വോട്ടുകള്‍ക്ക് ജയിച്ച വാര്‍ഡാണ് പൂമല. ഇദ്ദേഹം മരണപെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആദ്യമായിട്ടാണ് ഈ വാര്‍ഡില്‍ എല്‍ ഡി എഫ് ജയിക്കുന്നത്. ഇതോടെ 23 അംഗ ഭരണസമിതിയില്‍ എല്‍ ഡി എഫിന്റെ അംഗസംഖ്യ ഒമ്പതായി ഉയര്‍ന്നു. ഇലക്‌ട്രോണിക്‌സ് യന്ത്രത്തിലായിരുന്നു വോട്ടെടുപ്പ്. രാവിലെ എട്ട് മണിക്ക് പഞ്ചായത്ത് ഓഫീസില്‍ ആരംഭിച്ച വോട്ടെണ്ണല്‍ എട്ടരയോടെ സമാപിച്ചു. ഫല പ്രഖ്യാപനം വന്നതോടെ വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി.