Connect with us

Gulf

ചുകപ്പ് സിഗ്നല്‍ മറികടന്നു: 146 വാഹനങ്ങള്‍ പിടിയല്‍

Published

|

Last Updated

ഉമ്മുല്‍ഖുവൈന്‍: ചുകപ്പ് സിഗ്നല്‍ മറികടന്ന 146 വാഹനങ്ങളെ പിടികൂടിയതായി ഉമ്മുല്‍ ഖുവൈന്‍ ഗതാഗത വകുപ്പ്. നിരത്തുകള്‍ നിരീക്ഷിക്കാന്‍ ഘടിപ്പിച്ച ക്യാമറകളിലാണു നിയമം ലംഘിച്ച വാഹനങ്ങള്‍ കൂടുങ്ങിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ചു ചുവപ്പു സിഗ്നല്‍ മറികടക്കുന്ന കേസുകളില്‍ കുറവുണ്ടായതായി ഗതാഗത വകുപ്പു തലവന്‍ ലഫ്. കേണല്‍ സഈദ് ഉബൈദ് ബിന്‍ അറാന്‍ അറിയിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ 201 നിയമലംഘനങ്ങളാണു പിടികൂടിയത്.
ചുവപ്പു സിഗ്നല്‍ മറികടക്കുന്ന വാഹനങ്ങള്‍ 15 ദിവസത്തേക്ക് പോലീസ് കണ്ടുകെട്ടും. ഡ്രൈവര്‍മാരുടെ ലൈസന്‍സില്‍ ഒറ്റയടിക്ക് എട്ടു ബ്ലാക്ക് പോയിന്റുകള്‍ വീഴാന്‍ ഇത്തരം നിയമലംഘനം ഇടയാക്കും. 800 ദിര്‍ഹമാണു നിയമലംഘനത്തിനുള്ള പിഴ. സ്വന്തം ജീവനും നിരപരാധികളുടെ ജീവനും നഷ്ടപ്പെടാതിരിക്കാന്‍ ഗതാഗത നിയമം പാലിക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്നു സഈദ് ഓര്‍മിപ്പിച്ചു. ഇക്കൊല്ലം ഇതേ കാലയളവില്‍ വാഹനം തട്ടിയുണ്ടായ അപകടങ്ങളില്‍ മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതായി അദ്ദേഹം വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest