Connect with us

Malappuram

ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ സംഘര്‍ഷം

Published

|

Last Updated

എടക്കര: ചുങ്കത്തറ പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ സംഘര്‍ഷാവസ്ഥ. വ്യക്തിഗത ആനുകൂല്യത്തിന് തിരഞ്ഞെടുപ്പെട്ടവരുടെ ലിസ്റ്റ് അംഗീകരിക്കുന്നതിന് ചേര്‍ന്ന യോഗമാണ് വാക്കേറ്റവും പിന്നീട് സംഘര്‍ഷാവസ്ഥയിലുമെത്തിയത്.
കാട്ടിലപ്പാടം, കുറുമ്പലങ്ങോട് എന്നീ എല്‍ ഡി എഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ നിന്നും വ്യക്തിഗത ആനുകൂല്യത്തിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റില്‍ തിരിമറി നടത്തിയെന്ന് എല്‍ ഡി എഫ് അംഗങ്ങള്‍ ആരോപിച്ചു.
ഇതിനിടയില്‍ സി പി എം പ്രാദേശിക നേതാക്കളുടെ നേതൃ-ത്വത്തില്‍ ഒരു സംഘം ആളുകള്‍ യോഗഹാളിലേക്ക് ഇരച്ചുകയറിയത്. ഫര്‍ണിച്ചറുകള്‍ തട്ടിമറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി ഡി സെബാസ്റ്റ്യന് നേരെ കൈയേറ്റശ്രമവും നടന്നു.
കൈയേറ്റ ശ്രമത്തിനിടയില്‍ പ്രസിഡന്റിന്റെ ഷര്‍ട്ട് കീറി. യു ഡി എഫ് അംഗങ്ങള്‍ ചേര്‍ന്നാണ് സെബാസ്റ്റ്യനെ രക്ഷപ്പെടുത്തിയത്. ഒരു മണിക്കൂറോളം സംഘര്‍ഷാവസ്ഥ നിലനിന്നു.
നിലമ്പൂര്‍ സി ഐ അഗസ്റ്റിന്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പോലീസെത്തിയാണ് പ്രശ്‌നം ശാന്തമാക്കിയത്. തുടര്‍ന്ന് ഉച്ചക്ക് രണ്ടോടെ പോലീസ് സംരക്ഷണത്തിലാണ് യോഗം ചേര്‍ന്നത്.
സി പി എം നടപടിയില്‍ പ്രതിഷേധിച്ച് യു ഡി എഫ് ചുങ്കത്തറ ടൗണില്‍ പ്രകടനം നടത്തി.
പരപ്പന്‍ ഹംസ, കെ ടി കുഞ്ഞാന്‍, യു മൂസ, പറമ്പില്‍ ബാവ, കെ സി തോമസ്, പി എച്ച് ഇബ്‌റാഹീം, കൊമ്പന്‍ ഷംസുദ്ദീന്‍ നേതൃത്വം നല്‍കി.

Latest