Connect with us

Gulf

വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്മാര്‍ട്ട് സംവിധാനവുമായി എക്‌സിക്യൂട്ടീവ് കമ്മിറ്റി

Published

|

Last Updated

ദുബൈ: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ടിനായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി രംഗത്ത്. സ്‌കൂള്‍ വാഹനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം നൂറു ശതമാനം ഉറപ്പാക്കാന്‍ ഉതകുന്ന സ്മാര്‍ട്ട് സിസ്റ്റത്തിനാണ് രൂപം നല്‍കിയിരിക്കുന്നത്.
സുരക്ഷ ഉറപ്പാക്കാന്‍ ഓരോ വാഹനത്തിനും ഉണ്ടായിരിക്കേണ്ട ഗുണനിലവാരത്തെക്കുറിച്ചും സ്മാര്‍ട്ട് സംവിധാനത്തില്‍ പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അബുദാബി പോലീസ് ജനറല്‍ ഹെഡ്ക്വാട്ടേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്, അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍(അഡെക്) എന്നിവയാണ് പ്രധാനമായും സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്മാര്‍ട്ട് സംവിധാനത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളെ കയറ്റുന്ന വാഹനങ്ങളെ പിന്തുടരാനും നിരീക്ഷിക്കാനും ഉതകുന്ന ആപ്ലിക്കേഷനാണ് ഇതിന്റെ ഭാഗമായി സംവിധാനം ചെയ്യുക. നിലവില്‍ 100 സ്‌കൂള്‍ ബസുകള്‍ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് സംവിധാനം കാര്യക്ഷമായി നടപ്പാക്കാന്‍ ഉപകരിക്കുമെന്നും ട്രാഫിക്‌സ് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരീത്തി വ്യക്തമാക്കി.
ഭാവിയില്‍ കൂടുതല്‍ സ്‌കൂള്‍ ബസുകളെ ഇതിന്റെ ഭാഗമായി മാറ്റുന്നതോടെ കുട്ടികളുടെ സുരക്ഷ നൂറു ശതമാനം ഉറപ്പാക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest