Connect with us

International

സൈന്യം പിന്‍മാറി; ഹീത്ത് നഗരം ഇസില്‍ പിടിച്ചെടുത്തു

Published

|

Last Updated

ബാഗ്ദാദ്: ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അന്‍ബര്‍ പ്രവിശ്യയിലെ ഹീത്ത് നഗരം ഇസില്‍ തീവ്രവാദികള്‍ പിടിച്ചെടുത്തു. ഇറാഖി സേന ഹീത്തില്‍ നിന്ന് പിന്മാറിയതോടെയാണ് തീവ്രവാദികള്‍ ഹീത്ത് നഗരം പിടിച്ചെടുത്തത്.
അന്‍ബര്‍ പ്രവിശ്യയിലെ അസദ് വ്യോമതാവളത്തെ സംരക്ഷിക്കുന്നതിനാണ് സൈനികര്‍ ഹീത്തില്‍ നിന്ന് പിനന്‍മാറിയതെന്ന് പ്രവിശ്യയിലെ കേണല്‍ വിശദീകരിച്ചു. ഹീത്ത് പൂര്‍ണമായും ഇസിലിന്റെ നിയന്ത്രണത്തിലായെന്നും അദ്ദേഹം പറഞ്ഞു. ഹീത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള വ്യോമതാവളമായ അസദ് ഇപ്പോള്‍ ഇറാഖ് സര്‍ക്കാറിന്റെ നിയന്ത്രണത്തിലാണ്. മരുഭൂമിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശം പിടിച്ചെടുക്കല്‍ ഇസിലിന് ദുഷ്‌കരമാകുമെന്നാണ് കരുതുന്നത്.
ഇസില്‍ തീവ്രവാദികള്‍ ബാഗ്ദാദ് പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നതായാണ് റിപ്പോര്‍ട്ട്. അമീരി ഉള്‍പ്പെടെയുള്ള ബാഗ്ദാദിന്റെ സമീപ നഗരങ്ങള്‍ കടുത്ത ഭീഷണി നേരിടുകയാണ്.

Latest