Connect with us

Palakkad

ഓണത്തിനൊരു വാഴക്കുല പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

വടക്കഞ്ചേരി: മദര്‍ തെരേസ യു പി സ്‌കൂളില്‍ ഓണത്തിനൊരു വാഴക്കുഴ പദ്ധതിക്ക് തുടക്കമായി. വിദ്യര്‍ഥികളില്‍ ജൈവ കൃഷി രീതികള്‍ പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുക്കുക, നല്ല ആഹാരത്തിലൂടെ നല്ല ആരോഗ്യ ശീലം വളര്‍ത്തിയെടുക്കുക ലക്ഷ്യവുമായാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ സഹകരണത്തോടെ ഫാര്‍മേഴസ് ക്ലബ്ബ് പി ടി എ കമ്മിറ്റി സംയുക്തമായി വാഴക്കുല പദ്ധതിക്ക് തുടക്കം കുറിച്ചത്. സ്‌കൂളിലെ ഓരോ വിദ്യാര്‍ഥികള്‍ക്കും രണ്ട് ടിഷ്യൂ കള്‍ച്ചറല്‍ വാഴ തൈകളാണ് നല്‍കിയത്. നല്ല പരിപാലനത്തിലൂടെ അടുത്ത പത്ത് മാസത്തിനുള്ളില്‍ ഇതില്‍ വാഴക്കുലകളുണ്ടാകുമെന്നാണ് കാര്‍ഷിക ഗവേഷകര്‍ വ്യക്തമാക്കുന്നത്.
രണ്ട് കുലകളില്‍ ഒന്ന് വിദ്യാര്‍ഥികളുടെ വീട്ടിലേക്ക് മറ്റൊന്ന് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കുമായാണ് പി ടി എ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇത് പരിപാലിക്കുന്നതിനെ സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കൃഷി ഓഫീസില്‍ എം വി രശ്മി പ്രത്യേകം ക്ലാസുകളും നല്‍കിയിരുന്നു. വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എസ് ബശീര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പര്‍ പാളയം പ്രദീപ്, സ്‌കുള്‍ മാനേജര്‍ തോമസ് മാത്യു, കൃഷി ഓഫീസര്‍ എം വി രശ്മി, എം പി ടി എ പ്രസിഡന്റ് അനിത ജോണ്‍, പ്രധാനാധ്യാപിക എം പി ശശികല, സ്റ്റാഫ് സെക്രട്ടറി സുലൈഖ പ്രസംഗിച്ചു.
അധ്യാപികരായ സി ദീപ, രമാദേവി നേതൃത്വത്തിലാണ് വിദ്യാര്‍ഥികളില്‍ കൃഷി വിജ്ഞാനം വളര്‍ത്തിയെടുക്കാന്‍ പരിശീലനം നല്‍കുന്നത്.

 

Latest