Connect with us

Ongoing News

ഹുദ് ഹുദ്: ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനം ഉപേക്ഷിച്ചു

Published

|

Last Updated

india-wonവിശാഖപട്ടണം: ഇന്ത്യവെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു. വിശാഖപട്ടണത്ത് നടക്കേണ്ട മത്സരം ഹുദ് ഹുദ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഉപേക്ഷിച്ചത്. മൂന്ന് ദിവസം കനത്ത മഴ തുടരുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരത്തിന്റെ വേദി വിശാഖ പട്ടണത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റില്ലെന്നായിരുന്നു. ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഹുദ് ഹുദ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിശാഖപട്ടണത്ത് പ്രളയ ഭീഷണിയുള്ളതിനാല്‍ മത്സരം റദ്ദാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ 17ന് ധര്‍മ്മശാലയിലാണ് നാലാം മത്സരം.

Latest