Connect with us

Sports

യൂറോ കപ്പ് യോഗ്യത: ജര്‍മ്മനിക്ക് തോല്‍വി

Published

|

Last Updated

വാര്‍സാവ: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയെ പോളണ്ട് എതിരില്ലാതെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. അര്‍ക്കാഡിയസ് മിലിക്കും സെബാസ്റ്റ്യന്‍ മിലയുമാണ് പോളണ്ടിന് വേണ്ടി ഗോള്‍ നേടിയത്.
പോളണ്ടിന്റെ മികച്ച പ്രതിരോധവും ഗോള്‍ കീപ്പര്‍ സെസ്‌നിയുടെ പ്രകടനവും ജര്‍മ്മനിക്ക് വിലങ്ങു തടിയായി. മികച്ച പാസുകളുമായി മുള്ളര്‍ കളം നിറഞ്ഞു കളിച്ചുവെങ്കിലും കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ പോയത് തിരിച്ചടിയായി.
പോളണ്ടിനോട് പരാജയപ്പെട്ടതോടെ ഗ്രൂപ്പ് ഡിയില്‍ ജര്‍മ്മനിക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ സ്‌കോട്ട്‌ലന്റിനോട് കഷ്ടിച്ച് കടന്നുകൂടിയ ജര്‍മ്മനിക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ജര്‍മ്മനി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളും ജയിച്ച പോളണ്ടാണ് ഒന്നാം സ്ഥാനത്ത്. അയര്‍ലന്റാണ് രണ്ടാം സ്ഥാനത്ത്.

Latest