Connect with us

Health

കൊഴുപ്പിനെ പ്രതിരോധിക്കാന്‍ മുന്തിരി ജ്യൂസ്

Published

|

Last Updated

grape juiceശരീരത്തിലെ അമിതമായ കൊഴുപ്പ് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. പുതിയ കാലത്തെ മാറിയ ഭക്ഷണക്രമം മൂലമാണ് പ്രധാനമായും അമിതമായി കൊഴുപ്പിന്റെ പ്രശ്‌നമുണ്ടാവുന്നത്. കൊഴുപ്പടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക എന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള പ്രധാന പ്രതിവിധി.

എന്നാല്‍ അമിതമായ കൊഴുപ്പിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാവുകയാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. കൊഴുപ്പുള്ള ആഹാരത്തിനൊപ്പം മുന്തിരിജ്യൂസ് കഴിച്ചാല്‍ കൊഴുപ്പിന്റെ അളവ് നിയന്ത്രിക്കാനാവുമെത്രെ. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

എലികളിലായിരുന്നു ആദ്യ പരീക്ഷണം. എലികള്‍ക്ക് മൂന്നുമാസം കൊഴുപ്പുള്ള ആഹാരം നല്‍കി. അതോടൊപ്പം ഇതില്‍ പകുതി എലികള്‍ക്ക് മുന്തിരിജ്യൂസും മറ്റ് എലികള്‍ക്ക് വെള്ളവും സകുടിക്കാന്‍ കൊടുത്തു. മുന്തിരിജ്യൂസ് കൊടുത്ത എലികള്‍ക്ക് മറ്റ് എലികളേക്കാള്‍ 18% ഭാരം കുറവായതായി കണ്ടത്തി. മാത്രമല്ല ഇവയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവും ഇന്‍സുലിന്റെ അളവും കുറവായിരുന്നു.

കൊഴുപ്പുള്ളവ കഴിച്ചിട്ട് മുന്തിരിജ്യൂസ് കുടിച്ചാലേ പ്രയോജനം ഉണ്ടാകൂ എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഏതായാലും എലികളില്‍ വിജയമായ സ്ഥിതിക്ക് മനുഷ്യരിലും പരീക്ഷണം നടത്താനുള്ള ശ്രമത്തിലാണിവര്‍.

 

Latest