ഐഎംഎ ഹൗസില്‍ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

Posted on: October 12, 2014 2:36 pm | Last updated: October 13, 2014 at 5:59 pm

youth congressകൊച്ചി: അനസ്തീഷ്യ ഡോക്ടര്‍മാരുടെ വാര്‍ഷ്‌ക സമ്മേളനം നടക്കുന്ന കൊച്ചി ഐഎംഎ ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇന്നലെ നിരവധി ശസ്ത്രക്രിയകള്‍ മുടങ്ങിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം.
ഐഎംഎ ഹൗസിന്റെ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറിയ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌ത്യേഷ്യോളജിസ്റ്റുകളുടെ 38ാം വര്‍ഷിക സമ്മേളനമാണ് നടക്കുന്നത്. മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം ഇന്ന് അവസാനിക്കും.