Connect with us

Palakkad

നീതി നിഷേധത്തിനെതിരെ ചെറുവിരലെങ്കിലും അനക്കണം: വി കെ ശ്രീരാമന്‍

Published

|

Last Updated

പാലക്കാട്: ജീവിതത്തിന്റെ യഥാര്‍ഥ പരിസരങ്ങളില്‍ നിന്നുയര്‍ന്നു വരുന്നതായിരിക്കണം നാടകത്തിന്റെ ഇതിവൃത്തം എന്നും കലാരൂപങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്ന വിധമാവരുതെന്നും നീതി നിഷേധത്തിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കുന്നതിന് ചാലകശക്തി ആവുന്നതാവണം ഏത് കലാരൂപവും എന്നും വി കെ ശ്രീരാമന്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന ജീവനക്കാരുടെ രണ്ടാമത് അഖില കേരള നാടക മത്സരം “അരങ്ങ് 2014” പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് പി എച്ച്എം ഇസ്മാഈല്‍, എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, നാടക സംവിധായകനും സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോ.സുനില്‍, നാടക സിനിമ അഭിനേതാവ് സരിത കുക്കു, ഈ വര്‍ഷത്തെ കേരള സംഗീത നാടക അവാര്‍ഡ് ജോതാവും,നാടക സംവിധായകനും അഭിനേതാവുമായ ശരത് രേവതി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. വിവിധ ജില്ലകളിലെ പതിനഞ്ച് കലാസമിതികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

---- facebook comment plugin here -----

Latest