Connect with us

National

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു

Published

|

Last Updated

BORDERശ്രീനഗര്‍: സമാധാന പ്രതീക്ഷകള്‍ തകര്‍ത്ത് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. സമാധാനപരമായ ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിക്കുന്നത്. പൂഞ്ച് മേഖലയിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ നാല് ബി എസ് എഫ് പോസ്റ്റുകള്‍ തകര്‍ന്നു. അതിര്‍ത്തി ഗ്രാമങ്ങള്‍ക്കു നേരെയും ആക്രമണം ഉണ്ടായി.

അതിര്‍ത്തിയില്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി തുടരുന്ന അശാന്തിക്ക് കഴിഞ്ഞ ദിവസം ശമനമുണ്ടായിരുന്നു. ഒക്ടോബര്‍ ഒന്നിന് ശേഷം പാകിസ്ഥാന്‍ നടത്തിയ വെടിവെപ്പില്‍ എട്ട് പേര്‍ മരിക്കുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest