Connect with us

Malappuram

യുവാവ് ചികിത്സക്ക് സഹായം തേടുന്നു

Published

|

Last Updated

എടക്കര: നിര്‍ധന കുടുംബത്തിന്റെ അത്താണിയായിരുന്ന യുവാവ് രോഗത്തിന്റെ പിടിയിലായതോടെ ചികിത്സക്ക് പണം കണ്ടെത്താനാകാതെ ബന്ധുക്കള്‍ വലയുന്നു.
വഴിക്കടവ് പഞ്ചായത്തിലെ നാരോക്കാവ് പുളിയഞ്ചാലി സിദ്ദീഖാണ് (35) രക്താര്‍ബുദം ബാധിച്ച് കിടപ്പിലായത്. എടക്കരയിലെ ഈര്‍ച്ച മില്ലില്‍ കൂലിപ്പണി ചെയ്തിരുന്ന ഇയാളാണ് പ്രായമായ മാതാപിതാക്കളുടെയും ഭാര്യ, മൂന്ന് മക്കള്‍, വിവാഹ പ്രായമെത്തി നില്‍ക്കുന്ന മൂന്ന് സഹോദരിമാര്‍, സഹോദരന്‍ എന്നിവരടങ്ങിയ കുടുംബത്തെ അല്ലലറിയിക്കാതെ നോക്കിയിരുന്നത്.
പഞ്ചായത്ത് അനുവദിച്ച് നല്‍കിയ വീടിന്റെ പണി പാതിവഴിയിലാണ്. ചികിത്സ തുടര്‍ന്നാല്‍ രോഗം ഭേദമാകുമെന്ന വിശ്വാസത്തിലാണ് സിദ്ദീഖിനെ പരിചരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍. എന്നാല്‍ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്തുകയെന്നത് ഈ കുടുംബത്തിന് ചിന്തിക്കാനാകാത്തതാണ്.
ഇതേതുടര്‍ന്ന് സഹായം ലഭ്യമാക്കാന്‍ വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലെ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ് നാട്ടുകാര്‍.
എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി ജയിംസ് (രക്ഷാധി.), വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് പുളിയഞ്ചാലി (ചെയര്‍), സോമന്‍ പാര്‍ലി (കണ്‍), ടി പി സലീം (ട്രഷ) എന്നിവരടങ്ങിയ കമ്മിറ്റി സൗത്ത് ഇന്ത്യന്‍ ബേങ്കിന്റെ എടക്കര ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C No: 0496053000009873. ഫോണ്‍: വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസീസ് പുളിയഞ്ചാലി 8281041385, സോമന്‍ പാര്‍ലി 9447388071.

Latest