Connect with us

Malappuram

സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പ്പന തകൃതിയായി ബ്രാന്‍ഡ് രേഖപ്പെടുത്താത്ത പാക്കറ്റ് ഉത്പന്നങ്ങള്‍

Published

|

Last Updated

കാളികാവ്: സ്‌കൂള്‍ പരിസരങ്ങളില്‍ ബ്രാന്‍ഡ് രേഖപ്പെടുത്താത്ത ഉത്പന്നങ്ങളുടെ വില്‍പ്പന തകൃതി. പാക്കറ്റില്‍ ഉത്പന്നം ഏതാണെന്നോ, നിര്‍മിച്ച തീയതിയോ, സ്ഥലമോ രേഖപ്പെടുത്താതെയാണ് വില്‍പ്പന നടക്കുന്നത്. ച്യുയിംഗ് പോലുള്ള മിഠായികളോ, മറ്റ് മധുരമുള്ള വസ്തുക്കളോ ഒക്കെ ഇങ്ങനെ വിറ്റഴിക്കുന്നുണ്ട്. അടുത്തിടെ ഇതേ പോലെ നിര്‍മാണ സ്ഥലം അടക്കമുള്ള വിവരങ്ങള്‍ രേഖപ്പെടുത്താതെ പാന്‍മസാല കലര്‍ത്തിയ മിഠായി വിതരണം ചെയ്യുന്നത് ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്തുന്നതടക്കമുള്ള തുടര്‍ നടപടികള്‍ ഉണ്ടാവുന്നില്ലാത്തത് ഇത്തരം ഉത്പന്നങ്ങള്‍ പിന്നെയും പെരുകാന്‍ കാരണം