Connect with us

Oddnews

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളുടെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു

Published

|

Last Updated

rape rajasthanരാജസ്ഥാന്‍: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌കന്റെ ജനനേന്ദ്രിയം നാട്ടുകാര്‍ മുറിച്ചു. രാജസ്ഥാനിലെ ഗംഗാനഗറിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. മണിക്കൂറോളം ഇയാളെ മര്‍ദ്ദിച്ച ശേഷം കശാപ്പ് ശാലയിലേക്ക് കൊണ്ടുപോയ ജനക്കൂട്ടം ഇയാളുടെ ജനനേന്ദ്രിയം മുറിച്ച് റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.

വഴിയരികില്‍ ചോരയൊലിപ്പിച്ച് കിടന്ന ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ് ഇയാള്‍.

Latest