Connect with us

National

സൈനികര്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ മദ്‌റസാ വിദ്യാര്‍ഥി മരിച്ചു

Published

|

Last Updated

ഹൈദരാബാദ്: സൈനികര്‍ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ മദ്‌റസാ വിദ്യാര്‍ഥി മരിച്ചു. മെഹ്ദി പട്ടണത്തിലെ സൈനിക കേന്ദ്രത്തിനരികിലൂടെ നടന്നുപോകുകയായിരുന്ന സിദ്ദിഖ് നഗര്‍ സ്വദേശിയായ പതിനൊന്നുകാരന്‍ ശൈഖ് മുസ്ത്വഫാഉദ്ദീന്‍ ആണ് അപ്പോളോ ആശുപത്രിയില്‍ മരിച്ചത്. യൂനിഫോമിട്ട ഏതാനും സൈനികര്‍ തന്നെ പട്ടാള ക്യാമ്പിനുള്ളിലേക്ക് ് പിടിച്ചു കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന കുട്ടിയുടെ മരണമൊഴി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. സൈനിക കേന്ദ്രത്തിന് ചുറ്റും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചക്ക് 2.45ന് കുട്ടിയെ സൈനിക കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിനരികെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സമീപവാസികള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്ത് നിന്ന് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടികൊള്ളിയും കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് അഞ്ജാതരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹുമയൂണ്‍ നഗര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ സംഘത്തില്‍ എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. സംഭവത്തില്‍ സൈനികര്‍ക്ക് പങ്കുള്ളതായ ആരോപണം സൈനിക ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. തങ്ങളുടെ അന്വേഷണത്തില്‍ ഒരൊറ്റ സൈനികനും പങ്കില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ തെളിവുകള്‍ വെച്ച് അക്രമി സൈനികനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഡി സി പി വി സത്യനാരായണ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ക്ഷുഭിതരായ പ്രദേശവാസികള്‍ സംഘടിച്ച് പട്ടാളക്യാമ്പിന് മുന്നിലെത്തി സൈനികര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കുകയും ഉദ്യോഗസ്ഥരുമായി വാക്കേറ്റം നടത്തുകയും ചെയ്തു.
സൈനികര്‍ മണ്ണെണ്ണയൊഴിച്ച്

Latest