Connect with us

Ongoing News

കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം കാലത്തിന്റെ ആവശ്യം: മന്ത്രി അനുപ്‌

Published

|

Last Updated

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നാകണമെന്ന ആഗ്രഹം അണികളുടെ ഇടയില്‍ ശക്തമാണെന്ന് മന്ത്രി അനൂപ് ജേക്കബ്. കേരള കോണ്‍ഗ്രസ് (ജേക്കബ്) സുവര്‍ണ ജൂബിലി സമാപന സമ്മേളനവും 51-ാം ജന്‍മദിന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം കാലത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടികള്‍ നേട്ടം കൊയ്യുമ്പോള്‍ കേരള കോണ്‍ഗ്രസിന് സംസ്ഥാനത്ത് അര്‍ഹിക്കുന്ന പലതും കൈമോശം വന്നു. അതു വേറെ ആരുടെയും മിടുക്കുകൊണ്ടല്ല, നമ്മുടെ കൈയിലിരിപ്പുകൊണ്ടാണെന്നതും തിരിച്ചറിയണം. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവരുടെ മനസ്സില്‍ ഈ കാര്യങ്ങളും ഉണ്ടാകണം. പാര്‍ട്ടി ലയനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉണ്ടാകുമെങ്കിലും പലതും പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയാണ്.
പ്രാദേശിക വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന തരത്തില്‍ അണികള്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ വാക്കനാട് രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്ന സമ്മേളനത്തില്‍ വരുന്ന തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പാര്‍ട്ടി മാര്‍ഗരേഖ തയാറാക്കി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി മോഹനന്‍ പിള്ള, ഡെയ്‌സി ജേക്കബ്, അഡ്വ. കെ എ ഫിലിപ്പ്, ജോര്‍ജ് ജോസഫ്, എം ബാവ, ഏലിയാസ് മങ്കിടി, വിന്‍സെന്റ് പൗലോസ്, ബിജു മറ്റപ്പള്ളി, ജോണി സെബാസ്റ്റ്യന്‍, എഴുകോണ്‍ സത്യന്‍, കെ ജി പുരുഷോത്തമന്‍, കുളക്കട രാജു, ബാബു വലിയവീട്ടില്‍, എം സി സെബാസ്റ്റ്യന്‍, വര്‍ഗീസ് വെട്ടിയാങ്കല്‍, ജെസി പീറ്റര്‍, കരുമം സുന്ദരേശന്‍ പങ്കെടുത്തു.

Latest