Connect with us

Sports

കൊച്ചി ഇന്ത്യയുടെ ഭാഗ്യ തട്ടകം

Published

|

Last Updated

ഇന്ത്യയുടെ ഭാഗ്യ തട്ടകമാണ് കൊച്ചി. ഇവിടെ കളിച്ച ഒമ്പത് മത്സരങ്ങളില്‍ ആറിലും ജയിച്ചു. തോറ്റത് രണ്ട് കളികളില്‍ മാത്രം. ഒരു മത്സരം ഉപേക്ഷിച്ചു.
ആസ്‌ത്രേലിയ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് എന്നിങ്ങനെ ക്രിക്കറ്റിലെ ശക്തരായ എതിരാളികളെയൊക്കെ ഇന്ത്യ കൊച്ചിയിലെ മണ്ണില്‍ മലര്‍ത്തിയടിച്ചു. തിരിച്ചു പണികിട്ടിയത് ആസ്‌ത്രേലിയയോടും സിംബാബ്‌വെയോടും.
1998 ഏപ്രില്‍ ഒന്നിനാണ് കൊച്ചിയിലെ ആദ്യ മത്സരം. എതിരാളി ആസ്‌ത്രേലിയ. 41 റണ്‍സിന് ജയിച്ച് കൊച്ചിയില്‍ ടീം ഇന്ത്യ ഐശ്വര്യമായി തുടങ്ങി. 2000 മാര്‍ച്ച് ഒമ്പതിന് ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. മൂന്നാമൂഴം 2002 മാര്‍ച്ച് 13ന് സിംബാബ്‌വെക്കെതിരെ. വലിയ അട്ടിമറി സംഭവിച്ചു. ആറ് വിക്കറ്റിന് ജയിച്ച് സിംബാബ്‌വെ കൊച്ചി സ്റ്റേഡിയത്തെ നിശബ്ദമാക്കി. നാലാമത്തേതായിരുന്നു മത്സരം. എതിരാളി പാക്കിസ്ഥാന്‍. 2005 ഏപ്രില്‍ രണ്ടിന്, തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തെ ആവേശം കൊള്ളിച്ച് ഇന്ത്യ 87 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ആറിന് കൊച്ചിയിലേക്ക് വീണ്ടും ഏകദിനം വിരുന്നെത്തി. ഇംഗ്ലണ്ടായിരുന്നു എതിരാളി. 4 വിക്കറ്റിന് ജയിച്ച് ഇന്ത്യ കൊച്ചിയിലെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി. 2007 ഒക്‌ടോബറില്‍ ആസ്‌ത്രേലിയ വീണ്ടും കൊച്ചിയിലെത്തി. ഇത്തവണ, പക്ഷേ അവര്‍ കണക്ക് തീര്‍ത്തു. 84 റണ്‍സിന് ഇന്ത്യയെ കീഴടക്കി. 2010 ലും ആസ്‌ത്രേലിയ കൊച്ചിയിലെത്തിയെങ്കിലും മത്സരം ഉപേക്ഷിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇംഗ്ലണ്ടും നവംബറില്‍ വെസ്റ്റിന്‍ഡീസും ഇവിടെ ഏകദിനം കളിച്ചു. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൊച്ചിയിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി, 127 റണ്‍സ് ജയത്തോടെ. വെസ്റ്റിന്‍ഡീസിനെ ആറ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്.

 

---- facebook comment plugin here -----

Latest